‘വിദ്യാര്‍ഥികള്‍ നിയമബോധമുള്ളവരായി വളരണം’
1436190
Monday, July 15, 2024 1:06 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥികള്‍ നിയമബോധമുള്ളവരായി വളരണമെന്നും നിയമപരിജ്ഞാനം ആപത്കരമായ കൂട്ടുകെട്ടില്‍ നിന്നും മാറി നില്ക്കാന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എസ്പിസി അധ്യാപകര്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നും ജില്ലാ പോലീസ് മേധാവി പി.ബിജോയ്.
രാജ്യത്ത് നിലവില്‍ വന്ന പുതിയ നിയമങ്ങളെക്കുറിച്ച് ജില്ലയിലെ എസ്പിസി അധ്യാപകര്‍ക്കായി ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന നിയമബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഗോപികൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ പോലീസ് ലീഗല്‍ സെല്‍ എഎസ്ഐ വിനയകുമാര്‍ ക്ലാസെടുത്തു. എസ്പിസി ജില്ലാ അസി.നോഡല്‍ ഓഫീസര്‍ ടി.തമ്പാന് സ്വാഗതവും പ്രോജക്ട് അസിസ്റ്റന്റ് കെ.അനൂപ് നന്ദിയും പറഞ്ഞു.