പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിഐടിയു
1436079
Sunday, July 14, 2024 7:38 AM IST
കാസര്‍ഗോഡ്: നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേടായ വൈദ്യുതി മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിച്ചതിന്റെ പേരിൽ വൈദ്യുതി ജീവനക്കാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനലിനെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയിലും നാടിന് വെളിച്ചമേകാൻ കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ ആക്രമിച്ച് മനോവീര്യം തകർക്കാനുള്ള നീക്കം അപലപനീയമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.
ജീവനക്കാർക്ക് ഭയരഹിതമായും സമാധാനപരമായും ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.