കെഎസ്എസ്പിഎ കുടുംബസംഗമം
1435599
Saturday, July 13, 2024 1:39 AM IST
ചിറ്റാരിക്കാൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി കുടുംബസംഗമവും പുതിയ അംഗങ്ങൾക്ക് വരവേൽപും നൽകി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. മാത്യു സേവ്യർ, പി.എം. ഏബ്രഹാം, ശാന്തമ്മ ഫിലിപ്പ്, രാജു മാത്യു, ജോസ്കുട്ടി കുറ്റിത്താനി, എ.വി. ത്രേസ്യാമ്മ, ത്രേസ്യാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.