സിബിഎസ്ഇ ടോപ്പേഴ്സ് മീറ്റ്
1431106
Sunday, June 23, 2024 7:01 AM IST
വെള്ളരിക്കുണ്ട്: കഴിഞ്ഞ അധ്യയനവർഷം സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസർഗോഡ് സഹോദയയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിൽ ടോപ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
23 സീനിയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. കേന്ദ്ര സർവകലാശാല ജിനോം സയൻസ് വിഭാഗം പ്രഫ.വി.ബി.സമീർ കുമാർ മുഖ്യാതിഥിയായി. വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ.ഡോ.ജോൺസൺ അന്ത്യംകുളം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാസർഗോഡ് സഹോദയ പ്രസിഡന്റ് ഫാ.ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ, ട്രഷറർ ജസ്റ്റിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.