ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
1431103
Sunday, June 23, 2024 7:01 AM IST
കരിവേടകം: രസകരമായി ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള വഴിയൊരുക്കി കരിവേടകം എയുപി സ്കൂളിൽ സ്പ്രിംഗ് ഡേൽ എന്ന പേരിൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ നോബിൾ ജോസ് നേതൃത്വം നല്കി. വിവിധ കളികൾ, പ്രസന്റേഷനുകൾ, ഗ്രൂപ്പ് അവതരണങ്ങൾ, കണ്ടെത്തലുകൾ എന്നിവയിലൂടെയാണ് ഇംഗ്ലീഷ് പഠനത്തിന് വഴിയൊരുക്കുന്നത്. വിവിധ ഗ്രൂപ്പുകളായി തിരിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.