വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശി മരിച്ചു
1425631
Tuesday, May 28, 2024 10:12 PM IST
നീലേശ്വരം: ബംഗളുരുവിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കണ്ണന്-സിന്ധു ദമ്പതികളുടെ മകന് ആകാശ് (23) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ആകാശ്. സഹോദരന്: അഭിരാം (വിദ്യാര്‍ഥി, എറണാകുളം മഹാരാജാസ് കോളജ്).