ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണം
1425475
Tuesday, May 28, 2024 2:28 AM IST
കാസര്‍ഗോഡ്: രാജ്യത്തിന് ഇന്നുണ്ടായ സമഗ്ര പുരോഗതിക്ക് അടിസ്ഥാന ശിലയിട്ടത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന അടിസ്ഥാനപരമായ മൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സഹവര്‍ത്തിത്വം എന്നീ ഘടകങ്ങളില്‍ ഊന്നി നിന്നു രാജ്യത്തെ നയിച്ച നെഹ്റുവിന്റെ ചരിത്രം ഇന്നത്തെ ഭരണാധികാരികള്‍ ഒന്നു തുറന്നു നോക്കാന്‍ തയ്യാറായാല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസിന് കോട്ടമുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷതവഹിച്ചു.ഹക്കീം കുന്നില്‍, എം.സി.പ്രഭാകരന്, കരുണ്‍ താപ്പ, സി.വി.ജയിംസ്, വി.ആര്.വിദ്യാസാഗര്‍, ധന്യ സുരേഷ്, മനാഫ് നുള്ളിപ്പാടി, കെ.ഖാലിദ്, കെ.വി. ഭക്തവത്സലന്, മിനി ചന്ദ്രന്, എ.വാസുദേവന്‍, ജവാദ് പുത്തൂര്‍, ജമീല അഹമ്മദ്, ബി.എ.ഇസ്മയില്‍, കമലാക്ഷ സുവര്‍ണ, എ.ഷാഹുല്‍ ഹമീദ്, കെ.സിന്ധു, സാജിദ് കമ്മാടം, എന്‍.എ.അബ്ദുള്‍ റഹ്മാന്, ശ്യാമപ്രസാദ് മാന്യ എന്നിവര്‍ സംസാരിച്ചു.