വൈദ്യുതലൈനിൽ വീണ മരം രണ്ടു ദിവസമായിട്ടും മാറ്റിയില്ല
1424732
Saturday, May 25, 2024 1:32 AM IST
പാണത്തൂർ: പുത്തൂരടുക്കം മാപ്പിളശ്ശേരി റോഡിന് കുറുകെ 11 കെവി വൈദ്യുത ലൈനിനു മുകളിലേക്ക് പൊട്ടിവീണ റബർ മരം രണ്ടുദിവസമായിട്ടും മുറിച്ചുമാറ്റിയില്ല.
ബളാന്തോട് കെഎസ്ഇബി സെക്ഷന്‍ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും ഒരു വൈദ്യുതി തൂണ് കൊണ്ടിട്ടതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശം രണ്ടുദിവസമായി ഇരുട്ടിലാണ്. ചരിഞ്ഞുകിടക്കുന്ന മരത്തിന്റെ അടിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതും അപകടസാധ്യതയാകുന്നു.