ദൈവദാസി മദര്‍ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം
1424110
Wednesday, May 22, 2024 1:48 AM IST
പയ്യന്നൂർ: ദീനസേവന സഭയുടെ സ്ഥാപകയും പ്രഥമ മദര്‍ ജനറലുമായ ദൈവദാസി മദര്‍ പേത്ര ദീനദാസിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം.
ഉച്ചകഴിഞ്ഞ് 3.30ന് പട്ടുവം സഭാ ആസ്ഥാനത്ത് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്കും സമാപനചടങ്ങുകള്ക്കും കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല , തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് ദീനസേവനസഭയുടെ വിവിധ മിഷന് സംസ്ഥാനങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്സ് വ്യത്യസ്ത ഭാഷയിലൂടെയും സംസ്കാരത്തിലൂടെയും അവതരിപ്പിക്കുന്ന 'പേത്രഫെസ്റ്റ്' എന്ന കലാസന്ധ്യയും, ദൈവദാസി മദര്‍ പേത്രയുടെ ജീവിത കഥ അനേകം അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് ചടങ്ങില്‍ സാക്ഷാത്കാരം നിര്‍വഹിക്കുന്ന 'മഹായാത്ര' എന്ന മള്‍ട്ടി സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉണ്ടായിരിക്കും. രാത്രി എട്ടിന് സ്നേഹ വിരുന്ന്.