ഉണ്ണിത്താൻ മഞ്ചേശ്വരം മണ്ഡലത്തിൽ
1417886
Sunday, April 21, 2024 6:47 AM IST
മഞ്ചേശ്വരം: യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ മഞ്ചേശ്വരം നിയോജകമണ്ഡലം പര്യടനം ബായാർപദവിൽ ലീഗ് നേതാവ് കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.
രാജ്യം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കാസർഗോഡ് ജനത കൂടെയുണ്ടാകണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പൈവളിഗെ, മീഞ്ച, മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി. എ.കെ.എം.അഷ്റഫ് എംഎൽഎ, സുബ്ബയ്യ റൈ, ജെ.എസ്.സോമശേഖര, സുന്ദര ആരിക്കാടി, എം.സി.പ്രഭാകരൻ, ഡി.എം.കെ.മുഹമ്മദ്, ഹർഷാദ് വോർക്കാടി, ലക്ഷ്മൺ പ്രഭു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.
എം.വി.ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിൽ
കാസർഗോഡ്:എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ബി.വെങ്കിട് ഉദ്ഘാടനം ചെയ്തു.

അർളടുക്ക, ബാലടുക്ക, നെല്ലിക്കട്ട, എതിർത്തോട്, എടനീർ, ചെർക്കള, ബേർക്ക, നാലാംമൈൽ, നായന്മാർമൂല, ചാലക്കുന്ന്, അണങ്കൂർ, തുരുത്തി, കാസർഗോഡ് പഴയ ബസ് സ്റ്റാൻഡ്, മത്സ്യമാർക്കറ്റ്, സിറാമിക്സ് റോഡ്, തളങ്കര, നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളിൽ സ്വീകരണം നല്കി. വി.പി.പി.മുസ്തഫ, കെ.എ.മുഹമ്മദ് ഹനീഫ, എം.സുമതി, ടി.കെ.രാജൻ, സിജി മാത്യു, ടി.എം.എ.കരീം, അസീസ് കടപ്പുറം, ഹമീദ് ചേരങ്കൈ എന്നിവർ സംബന്ധിച്ചു.
അശ്വിനി മലയോര മേഖലയിൽ
രാജപുരം: എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മലയോര മേഖലയിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി. രാജപുരം, പൂടംകല്ല്, ഒടയംചാൽ, തട്ടുമ്മൽ, അമ്പലത്തറ എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നല്കി. കാസർഗോഡ് ഐഎംഎ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഹെൽത്ത് മാനിഫെസ്റ്റോ സ്വീകരിച്ചു.