പോസ്റ്റൽ വോട്ടിംഗ് ഇന്നുമുതൽ
1417883
Sunday, April 21, 2024 6:47 AM IST
കാസര്‍ഗോഡ്: ലോക്സഭാ മണ്ഡലത്തിൽ നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് ഇന്നുമുതൽ ആരംഭിക്കും.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിട്ടുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിൽ ഇവർക്ക് വോട്ട് ചെയ്യാം.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിംഗ് കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
വോട്ടു ചെയ്യാനെത്തുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവ.എച്ച്എസ്എസ്, കാസര്‍ഗോഡ് മണ്ഡലത്തില്‍ കാസര്‍ഗോഡ് ഗവ. കോളജ്, ഉദുമയില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കൻഡറി സ്കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലുള്ളവർക്ക് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളി ടെക്നിക്, പയ്യന്നൂര്‍ മണ്ഡലത്തില്‍ എ.കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ.വിഎച്ച്എസ്എസ്, കല്ല്യാശേരി മണ്ഡലത്തില്‍ കെപിആര്‍ മെമ്മോറിയല്‍ എച്ച്എസ്എസ് എന്നിവടങ്ങളിലാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍.
അപേക്ഷ നല്കിയ വോട്ടര്‍മാരുടെ സൗകര്യാർഥം തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിൽ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.