ദേശീയ യുവജനോത്സവത്തിൽ രാജപുരം കോളജ് വിദ്യാർഥിക്ക് നേട്ടം
1417882
Sunday, April 21, 2024 6:47 AM IST
രാജപുരം: ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളജ് വിദ്യാർഥി പി.വി.അവിനാശിന് ക്ലേ മോഡലിംഗിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം.
ബിഎ ഡെപലപ്മെന്റ് ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർഥിയായ അവിനാശ് കഴിഞ്ഞ വർഷത്തെ ദേശീയ യുവജനോത്സവത്തിൽ ഇതേ ഇനത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ മൂന്നു വർഷവും കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിലെ പി.വി.രവീന്ദ്രന്റെയും എ.ബിന്ദുവിന്റെയും മകനാണ്. ചിത്രകാരനും ശില്പിയുമായ ശ്യാമ ശശിയാണ് പരിശീലകൻ.