അഭിനയക്കളരി സമാപിച്ചു
1417881
Sunday, April 21, 2024 6:47 AM IST
കാഞ്ഞങ്ങാട്: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസമായി കോട്ടച്ചേരി എൽപി സ്കൂളിൽ നടന്ന അഭിനയക്കളരി സമാപിച്ചു.
സമാപന പരിപാടി ചലച്ചിത്ര പ്രവർത്തകനും സി ഡിറ്റ് ഉദ്യോഗസ്ഥനുമായ സത്യനേശൻ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ രേഷ്മ അധ്യക്ഷത വഹിച്ചു. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർമാരായ സി.നീതു, അമൃതശ്രീ, സോണിയ, അനിത, ഷിജി, ജിജി എന്നിവർ പ്രസംഗിച്ചു. നാടക-സിനിമ പ്രവർത്തകൻ സി.കെ.സുനിൽ അന്നൂരാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.