മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: കെജിപിഎ
1417494
Saturday, April 20, 2024 1:32 AM IST
കാഞ്ഞങ്ങാട്: മരുന്നുകളുടെ ഗുണനിലവാരവും ആവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ട സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റുമാരുടെ അധികം തസ്തികകള്‍ സൃഷ്ടിക്കണമെന്നും കേരള ഗവ.ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കെജിഎംഒഎ ഹാളില്‍ നടന്ന പരിപാടി ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.കെ.കെ.ഷാന്റി ഉദ്ഘാടനം ചെയ്തു. എം.ഷാജി അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്.മനോജ്, സെക്രട്ടറി എം.വി.മണികണ്ഠന്, വൈസ്പ്രസിഡന്റ് കെ.വിനോദ്കുമാര്‍, ഇ.പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു. എം.ശബാന സ്വാഗതവും എം.വി. രാജീവ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.ഷാജി (പ്രസിഡന്റ്), എം.ശബാന (സെക്രട്ടറി), ശ്രീന ഗോപാല്‍, അബ്ദുള്‍ നാസര്‍ (വൈസ് പ്രസിഡന്റുമാര്‍), വി.എസ്.ഷൈലജ, എം.പി.ബിലാല്‍ മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), എം.വി.രാജീവ് (ട്രഷറര്‍).