ചുള്ളി ഫാമിന്റെ മണ്ണുപരിശോധനാ ലാബ് പ്രവർത്തനമാരംഭിച്ചു
1417324
Friday, April 19, 2024 1:48 AM IST
വെള്ളരിക്കുണ്ട്: മലയോരമേഖലയിൽ മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കി ചുള്ളി ഫാമിനു കീഴിൽ പാത്തിക്കരയിൽ മണ്ണുപരിശോധനാ ലാബ് പ്രവർത്തനമാരംഭിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് കൃഷി അസി.ഡയറക്ടർ അരുൺ മുഖ്യാതിഥിയായി. പി.സി.ബിനോയ് സ്വാഗതവും വിപിൻ കുമാർ നന്ദിയും പറഞ്ഞു. മണ്ണിന്റെ സ്വഭാവം നിർണയിച്ച് കാര്യക്ഷമമായ വളപ്രയോഗത്തിലൂടെ ഉല്പാദനം വർധിപ്പിക്കാനും വളപ്രയോഗത്തിന്റെ ചെലവ് കുറയ്ക്കാനും മണ്ണ് പരിശോധനയിലൂടെ സാധിക്കും.