വീസ തട്ടിപ്പ്: പ്രതി 34 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
1417321
Friday, April 19, 2024 1:48 AM IST
കാഞ്ഞങ്ങാട്: വീസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസില്‍ പ്രതി 34 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കുണിയ ചെരുമ്പയിലെ സി.എച്ച്.മുഹമ്മദ് ഷാഫി(60)യെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി.ആസാദും സംഘവും അറസ്റ്റു ചെയ്തത്. 1989ല്‍ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയില്‍ നിന്നും ഗള്‍ഫിലേക്കുള്ള വീസ നല്‍കാമെന്ന് പറഞ്ഞു 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസില്‍ പോലീസിനെ വെട്ടിച്ച് ഇയാൾ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാറി മാറി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.