യാത്രക്കാരിക്ക് പരിക്ക്: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ കേസ്
1415859
Friday, April 12, 2024 12:43 AM IST
കാഞ്ഞങ്ങാട്: മുന്‍സീറ്റിലെ കമ്പിയില്‍ തലയിടിച്ച് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. തായന്നൂര്‍ വേങ്ങച്ചേരിയിലെ വി. രാധിക (35) യ്ക്കു പരിക്കേറ്റ സംഭവത്തില്‍ ആര്‍എസ്സി 691 കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി മാവുങ്കാലിലാണ് സംഭവം.
കാസര്‍ഗോഡ് നിന്നു കാഞ്ഞങ്ങാടേയ്ക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെതുടര്ന്നാണ് മുന്‍സീറ്റിലെ കമ്പിയിലിടിച്ച് രാധികയ്ക്ക് പരിക്കേറ്റത്.