മദ്യ നിരോധനസമിതി ജില്ലാതല കാമ്പയിന് തുടക്കമായി
1415685
Thursday, April 11, 2024 1:55 AM IST
ഭീമനടി: കേരള മദ്യ നിരോധന സമിതി 46-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള ജില്ലാതല കാമ്പയിന് തുടക്കമായി. മേയ് 18നു മലപ്പുറം വേങ്ങരയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ ജില്ലയിൽനിന്ന് 50ൽ പരം പ്രവർത്തകർ പങ്കെടുക്കും. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ച് ലഹരിവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും കോർണർ മീറ്റിംഗുകൾ നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കുര്യൻ തെക്കേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ജോസഫ് വടക്കേട്ട്, വൈസ് പ്രസിഡന്റ് ലൂസി പുല്ലാട്ടുകാലായിൽ, സംസ്ഥാന വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറി ആശ ചാലുപൊയ്ക, സംസ്ഥാന സമിതി അംഗം കൃഷ്ണൻ പാച്ചേനി, ജില്ല ജോയിന്റ് സെക്രട്ടറി ജോണി കുറ്റ്യാനി, സജി ഓവേലിൽ എന്നിവർ പ്രസംഗിച്ചു.