സ്പോര്‍ട്സ് യോഗ പരിശീലനം
1414971
Monday, April 8, 2024 1:42 AM IST
പടന്നക്കാട്: നെഹ്റു കോളജ് എന്‍സിസി യൂണിറ്റ്, തത്വമസി യോഗ സെന്റര്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് യോഗയില്‍ പരിശീലനം നല്കി.
പ്രിന്‍സിപ്പല്‍ ഡോ. കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകന് അശോക് രാജ് വെള്ളിക്കോത്ത് ക്ലാസെടുത്തു. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. കെ.പി. ആര്യ സ്വാഗതവും റിതിക എസ്. ശശിധരന് നന്ദിയും പറഞ്ഞു.