മത്സ്യകൃഷി: പ്രശ്നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്ത് ശില്പശാല
1396761
Saturday, March 2, 2024 1:50 AM IST
പെരിയ: മത്സ്യകൃഷിയിലെ നൂതന രീതികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്തും പരിഹാരം നിര്‍ദേശിച്ചും കേരള കേന്ദ്ര സര്‍വകലാശാലയില്‍ സുവോളജി പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐസിഎആര്‍-കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനവുമായി സഹകരിച്ച് ജലജീവികളുടെ ആരോഗ്യപരിപാലനം എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് ഡീന്‍ പ്രഫ. കെ. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ. എ.പി. ദിനേശ് ബാബു, ഡോ. എന്‍.കെ. സനില്‍, ഡോ. ബി. സന്തോഷ്, മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.കെ. അശോകന്, സുവോളജി വിഭാഗം പ്രഫ. ഡോ.കെ.വി. രാജേന്ദ്രന്, അക്വാകള്‍ച്ചര്‍ ഡവലപ്ന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് ടി. പുരുഷോത്തമന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.