കൊയ്ത്തുത്സവം നടത്തി
1396754
Saturday, March 2, 2024 1:50 AM IST
കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
മഹോത്സവ കമ്മിറ്റി ചെയര്മാന് ഐശ്വര്യ കുമാരന് അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഇ. ചന്ദ്രശേഖരന് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്തംഗം എ.ജി. പുഷ്പ, കൃഷി ഓഫീസര്‍ സന്തോഷ് ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി.കെ. ബാബു സ്വാഗതവും എം.കെ. നാരായണന് നന്ദിയും പറഞ്ഞു. കൊയ്തെടുത്ത നെല്ല് കൂവം അളക്കുന്നതിനും മഹോത്സവ നാളുകളിലെ അന്നദാനത്തിനുമായി ഉപയോഗിക്കും.