പാസിംഗ് ഔട്ട് പരേഡ് നടത്തി
1396511
Friday, March 1, 2024 1:11 AM IST
പാലാവയൽ: പാലാവയൽ സെന്റ് ജോൺസ് എച്ച്എസ്എസ്, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയർ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പാലാവയൽ സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. ജയരാജ് സല്യൂട്ട് സ്വീകരിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജില്ല എസ്പിസി പ്രോജക്ട് എഡിഎൻഒ തമ്പാൻ, സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ, വാർഡ് മെംബർമാരായ തേജസ് കാവുകാട്ട്, പ്രശാന്ത് പാറേക്കുടിലിൽ, പിടിഎ പ്രസിഡന്റുമാരായ സോമി അറക്കൽ, ബിജു പുല്ലാട്ട്, പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു, മുഖ്യാധ്യാപകരായ എം.എ. ജിജി, സിസ്റ്റർ ലിനറ്റ്, എ.വി. ഗീതമ്മ എന്നിവർ പങ്കെടുത്തു.
സെന്റ് ജോൺസ് എസ്പിസിയിലെ 37 കാഡറ്റുകളും സെന്റ്തോമസ് എസ്പിസിയിലെ 42 കാഡറ്റുകളും പങ്കെടുത്തു. കമാൻഡർ ആയ ദിയ എലിസബത്ത്, സെക്കൻഡ് കമാൻഡർ ആയ ഹെലൻ മരിയ റെമിയും പരേഡിന് നേതൃത്വം നൽകി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ ഡിഐ സിജോ ജോസഫ്, എഡിഐ രജിത, സിപിമാരായ ജിഷ ജോസ്, ലിജോ തോമസ്, എസിപിഒമാരായ അനീഷ് ജോൺ, നിഷ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.