ഇന്റർ പോളിടെക്നിക് ഫുട്ബോൾ: കലാശപോരാട്ടം ഇന്ന്
1396254
Thursday, February 29, 2024 2:46 AM IST
തൃക്കരിപ്പൂർ: ഇന്റർപോളിടെക്നിക് ഫുട്ബോൾ ചാന്പ്യൻഷിപ്പ് സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഇന്ന്. ഉദിനൂർ ജിഎച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ചാമ്പ്യൻഷിപ്പിൽ ഇന്നു രാവിലെ ഏഴിന് നടക്കുന്ന ആദ്യ സെമിയിൽ വയനാട് മീനങ്ങാടി ജിപിടിസി ടീം മലപ്പുറം കുറ്റിപ്പുറം കെഎംസിടി യുമായാണ് ഏറ്റുമുട്ടുക.
രണ്ടാം സെമിയിൽ മലപ്പുറം പെരുന്തൽമണ്ണ ജിപിടിസി ടീം കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് കോളജ് ടീമിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിനു ലൂസേഴ്സ് ഫൈനലും വൈകുന്നേരം നാലിനു ഫൈനൽ മത്സരവും നടക്കും. സമാപന ചടങ്ങിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം. സുരേഷ് സമ്മാനദാനം നിർവഹിക്കും.