അനിൽ സി. ഫിലിപ്പിന് അനുമോദനം
1395884
Tuesday, February 27, 2024 6:34 AM IST
കമ്പല്ലൂർ: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട അനിൽ സി. ഫിലിപ്പിനെ കൊല്ലാട ഇഎംഎസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. ശ്രീനിവാസന് യാത്രയയപ്പും നല്കി. പഞ്ചായത്തഗം പി.വി. സതീദേവി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡന്റ് എൻ.വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി ഉപഹാരസമർപ്പണം നടത്തി. കെ.പി. മോഹനൻ, കെ. ദാമോദരൻ, കെ.വി. രവി പ്രസംഗിച്ചു.