കാർഷിക രോഗകീട പരിശോധന ക്യാമ്പ് നടത്തി
1395880
Tuesday, February 27, 2024 6:34 AM IST
പാണത്തൂർ: പടന്നക്കാട് കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി പനത്തടി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കാർഷിക രോഗകീട പരിശോധന ക്യാമ്പ് നടത്തി.
പാണത്തൂർ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സസ്യരോഗ വിഭാഗം മേധാവി ഡോ. സൈനമോൾ കുര്യൻ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുപ്രിയ ശിവദാസൻ, ലത അരവിന്ദൻ, രാധാകൃഷ്ണഗൗഡ, പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാൽ, എൻ. വിൻസെന്റ്, രാധ സുകുമാരൻ, വി.വി. ഹരിദാസ്, കെ.എസ്. പ്രീതി, ഫാ. വർഗീസ് ചെരിയപ്പുറത്ത്, മൈക്കിൾ പൂവത്താനി, കൃഷി ഓഫീസർ അരുൺ ജോസ്, വിദ്യാർഥി പ്രതിനിധി ബിനിൽ ദേവസ്യ എന്നിവർ പ്രസംഗിച്ചു.