സെന്റ് മേരീസ് സ്കൂളിൽ എക്സ്പോ നടത്തി
1395128
Saturday, February 24, 2024 6:17 AM IST
ചിറ്റാരിക്കാൽ: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എക്സ്പോ 2024 സംഘടിപ്പിച്ചു. കുട്ടികൾ വിവിധ വിഷയങ്ങളിലെ ആശയങ്ങൾ ദൃശ്യവത്കരിച്ച് അവതരിപ്പിച്ചു.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ അവാർഡ് ജേതാവ് അനിൽ സി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോജി പുല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ ജെസി ജോർജ്, സിസ്റ്റർ ജോളി ചാക്കോ, കോ-ഓർഡിനേറ്റർമാരായ സാബു ജോസഫ്, കെ.കെ. ബൈജു എന്നിവർ പ്രസംഗിച്ചു. തെരേസ സെസിൽ സ്വാഗതവും നിമിൽ മരിയ നന്ദിയും പറഞ്ഞു. ചടങ്ങിൽ അനിൽ സി. ഫിലിപ്പിനെ ആദരിച്ചു.