നിർമലഗിരി, സെന്റ് ജോസഫ് സ്കൂളുകൾക്ക് പുരസ്കാരം
1394814
Friday, February 23, 2024 1:20 AM IST
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ ബെസ്റ്റ് സ്കൂൾ അവാർഡ് എൽപി വിഭാഗത്തിൽ വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളും യുപി വിഭാഗത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജോസഫ് സ്കൂളും സ്വന്തമാക്കി. അവാർഡ് പ്രഖ്യാപനത്തെത്തുടർന്ന് സ്കൂൾ സമുച്ചയത്തിൽ ചേർന്ന അനുമോദനയോഗം ഇരു സ്കൂളുകളുടെയും മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും മാനേജ്മെന്റ് മധുരപലഹാരം വിതരണം ചെയ്തു. ഫാ. തോമസ് പാണാകുഴി, സിസ്റ്റർ പി.വി. ടെസി, സിസ്റ്റർ റെജീന, ജിജി കുന്നപ്പള്ളി, ജാക്സ് കോട്ടയിൽ, പ്രിൻസ് പ്ലാക്കൽ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി. രണ്ടു സ്കൂളുകളിലെയും അധ്യാപകരേയും വിദ്യാർഥികളെയും യോഗത്തിൽ അഭിനന്ദിച്ചു.