സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത് പ്രതിനിധികൾക്ക് വലിയപറമ്പിൽ സ്വീകരണം
1394464
Wednesday, February 21, 2024 5:45 AM IST
വലിയപറമ്പ്: സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ വലിയപറമ്പ് പഞ്ചായത്തിന്റെയും മികച്ച ബ്ലോക്ക് പഞ്ചായത്തായ നീലേശ്വരം ബ്ലോക്കിന്റെയും പ്രതിനിധികൾക്ക് വലിയപറമ്പ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജനപ്രതിനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും ബാൻഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ആനയിച്ചു.
തുടർന്ന് പടന്ന കടപ്പുറത്ത് നടന്ന സ്വീകരണയോഗം എം. രാജാഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ഇ. കുഞ്ഞിരാമൻ, മധുസൂദനൻ കാരണത്ത്, കെ.പി. ബാലൻ, എൻ. പദ്മനാഭൻ, ഒ.കെ. ബാലകൃഷ്ണൻ, സി. നാരായണൻ, ഇ.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു. വനിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവർ മറുപടി പ്രസംഗം നടത്തി.