ദേശീയപാതയില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
1393821
Sunday, February 18, 2024 11:05 PM IST
പെരിയ (കാസര്‍ഗോഡ്): ദേശീയപാതയില്‍ പെരിയ കേരള കേന്ദ്രസര്‍വകലാശാല കാമ്പസിന് സമീപം നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് കോടോം-ബേളൂര്‍ തായന്നൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. തായന്നൂര്‍ ചെരളത്തെ ടി. രഘുനാഥ് (52), തായന്നൂര്‍ തേറംകല്ലിലെ സി. രാജേഷ് (35) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തായന്നൂര്‍ തേറംകല്ലിലെ രാഹുല്‍ (35), ടി. രാജേഷ് (37) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. പെരിയ ചാണവളപ്പ് തറവാട് വയനാട്ട് കുലവന് മഹോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രണ്ടു വണ്‍വേ റോഡുകളുടെ നടുക്കായി 18 അടിയോളം താഴ്ചയില്‍ കുഴിയെടുത്തിട്ടുണ്ടായിരുന്നു. റോഡരികില്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മൂന്ന് ഡിവൈഡറുകളില്‍ ഇടിച്ചശേഷം ഡിവൈഡറുകള്‍ക്കിടയിലെ വിടവിലൂടെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
തായന്നൂരില്‍ ഡിഷ് ടിവി ഷോപ്പ് നടത്തുന്ന രാജേഷ് പെയിന്റ് കമ്പനി റെപ്രസെന്റേറ്റീവുമാണ്. ചപ്പാരപ്പടവ് അംബു -ജാനകി ദമ്പതികളുടെ മകനാണ് ഭാര്യ: ആതിര (കോടോത്ത്). മക്കള്‍: ഇഷിക (യുകെജി വിദ്യാര്‍ഥിനി), ഇഷാന (ഏഴുമാസം പ്രായം). സഹോദരങ്ങള്‍: രമ (ബിരിക്കുളം), രഞ്ജിത (വണ്ണാത്തിക്കാനം), പരേതയായ രജനി. രഘുനാഥന് കാഞ്ഞങ്ങാട് ഡിഷ് ടിവി ഷോപ്പിലാണ് ജീവനക്കാരനാണ്. പരേതനായ പുതിയപുരയില്‍ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജു (കാലിച്ചാനടുക്കം), പ്രദീപ് (തായന്നൂര്‍), ബിന്ദു.