പിന്നോട്ടു നടന്നു പ്രതിഷേധിച്ചു
1377546
Monday, December 11, 2023 1:31 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ല രൂപീകരിച്ചു 39 വര്‍ഷം പിന്നിടുമ്പോഴും ആരോഗ്യമേഖല പിന്നാക്കം നില്ക്കുന്നതില് പ്രതിഷേധിച്ച് കൊണ്ട് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ 39 കറുപ്പ് വസ്ത്രധാരികളായ വോളണ്ടിയര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി പിറകോട്ട് നടന്ന് മനുഷ്യാവകാശ ലംഘന പ്രതിഷേധം നടത്തി.
ഇവിടെ ജനാധിപത്യമല്ല ഞാനാധിപത്യമാണ് നടക്കുന്നതെന്ന് തുടര്‍ന്ന് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി. യൂസഫ് ഹാജി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജന് ഐങ്ങോത്ത്, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സാലിം ബേക്കല്‍, സാമൂഹ്യപ്രവര്‍ത്തകരായ സൂര്യനാരായണഭട്ട്, ബി. അശോക് കുമാര്‍, പി.പി. സരോജിനി, ഹക്കീം ബേക്കല്‍, ആന്റണി കോളിച്ചാല്‍, ശശികുമാര്‍, ഫൈസല്‍ ചരക്കാത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി മുരളീധരന് പടന്നക്കാട് സ്വാഗതവും ട്രഷര്‍ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.
ശ്രീനാഥ് ശശി, അഹമ്മദ് കിര്‍മാണി, നാസര്‍ ചെര്‍ക്കളം, പ്രീത സുധീഷ്, ഉമ്മുഹലീമ, സുമിത നീലേശ്വരം എന്നിവര്‍ നേതൃത്വം നല്കി.