ലാപ്ടോപ്പുകൾ വിതരണം ചെയ്തു
1376992
Saturday, December 9, 2023 2:13 AM IST
മാലോം: മരുതോം വനസംരക്ഷണസമിതി ചുള്ളി ഗവ.എൽപി സ്കൂളിന് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ദേവസ്യ തറപ്പേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.പി. ശ്രീജിത്ത് മുഖ്യാതിഥിയായി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. അനശ്വര, മരുതോം വന സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. ബെന്നി, പിടിഎ പ്രസിഡന്റ് എൻ. സതീശൻ എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപകൻ കെ.കെ. ഗണേഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.എം. വിൻസെന്റ് നന്ദിയും പറഞ്ഞു.