കാസർഗോഡ്: സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായുധസേനാ പതാക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.
കളക്ടറേറ്റ് വളപ്പിലെ കാർഗിൽ യുദ്ധസ്മാരകത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ എഡിഎം കെ. നവീന്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ബോര്‍ഡ് അംഗം സ്ക്വാഡ്രന്‍ ലീഡര്‍ (റിട്ട.) കെ. നാരായണന് നായര്‍ പതാകദിനത്തിന്റെ സന്ദേശം നല്കി. ജില്ലാ സൈനിക ബോര്‍ഡ് അംഗം ഹോണററി ക്യാപ്റ്റന്‍ (റിട്ട.) മോഹനന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ഷാജി, കെ.പി. രാജന്, എം. പവിത്രന് എന്നിവര്‍ പ്രസംഗിച്ചു.