ലഹരിക്ക് തടയിടാന്‍ വിമുക്തി മിഷന്
1376458
Thursday, December 7, 2023 2:09 AM IST
കാസര്‍ഗോഡ്: ലഹരിയുടെ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും തടയിടാന്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ ഭാഗമായി നടത്തിയ നിയോജക മണ്ഡലതല ക്യാമ്പുകള്‍ സമാപിച്ചു.
അതത് മണ്ഡലം എംഎല്‍എമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാമ്പില്‍ ലഹരിക്കെതിരെ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ സമാഹരിച്ചു.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, ജനമൈത്രി പൊലീസ്, സ്കൂള്‍ പ്രധാനാധ്യാപകര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, യുവജന വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 100 പ്രതിനിധികളാണ് ഓരോ ക്യാമ്പിലും പങ്കെടുത്ത് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ലഹരിക്കെതിരായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തിവരികയാണ്. ഡിസംബര്‍ പത്തിന് ജില്ലയില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി ലഹരിക്കെതിരെ ചെക്ക് വെക്കാം എന്ന പേരില്‍ നീലേശ്വരത്ത് ചെസ് മത്സരം നടത്തും.
ദ ചലഞ്ച് ആക്സെപ്റ്റഡ് എന്ന പേരില്‍ തെരഞ്ഞെടുത്ത ഇരുപത്തിനാല് സ്കൂളുകളിലെ കായിക താരങ്ങളെ ഉള്‍പ്പെടുത്തി ഖൊ-ഖൊ, വോളിബോള്‍, ഹാന്‍ഡ് ബോള്‍ മത്സരങ്ങള്‍ നടത്തും. തീരദേശ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പും ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കും.
സ്കൂളുകളില്‍ രൂപീകരിച്ച ആന്റി നാര്‍ക്കോട്ടിക് ക്ലബുകളിലൂടെ രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചുവരികയാണ്.