ലോക മണ്ണ്ദിനം ആഘോഷിച്ചു
1376232
Wednesday, December 6, 2023 8:09 AM IST
കാസര്‍ഗോഡ്: ലോക മണ്ണ് ദിനത്തിനോടനുബന്ധിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും മധൂര്‍ പഞ്ചായത്തും സംയുക്തമായി ലോക മണ്ണ് ദിനാഘോഷം ജില്ലാതല ഉദ്ഘാടനം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിവഹിച്ചു. മധൂര്‍ പഞ്ചായത്ത് അടല്‍ജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം. സ്മിജ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമേഷ് ഗട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോദ എസ്. നായക്, ബ്ലോക്ക് പഞ്ചായത്തംഗം സുകുമാരന്‍ കുതിരപ്പാടി, പഞ്ചായത്തംഗങ്ങളായ ജി. ശ്രീമതി, നസീറ, എം. അബ്ദുല്‍ ജലീല്‍, എസ്. മുഹമ്മദ് ഹബീബ്, ഉഷ സുരേഷ്, സൗമ്യ ദിനേശ്, രാധ കെ. പച്ചക്കാട്, സി.എച്ച്. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വൈനി രാജന് സ്വാഗതവും മധൂര്‍ കൃഷിഭവന് കൃഷി ഓഫീസര്‍ ബി.എച്ച്. നഫീസത്ത് ഹഷീന നന്ദിയും പറഞ്ഞു. കര്‍ഷക പരിശീലന ക്ലാസുകള്‍ക്ക് എടക്കാട് കൃഷിഭവന് സീനിയര്‍ കൃഷി അസിസ്റ്റന്റ് പി.ഡി. ദാസ്, ജില്ലാ സോയില്‍ സര്‍വേ ഓഫീസര്‍മാരായ എസ്. നിരഞ്ജ് ബാബു, ജെമി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി.