ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി
1375208
Saturday, December 2, 2023 2:07 AM IST
രാജപുരം: ഹോളിഫാമിലി എച്ച്എസ്എസിൽ പ്രഫ.വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയൽ ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ വിഷ്ണുരാജ്-അഭിഷേക് ടീം (ബളാന്തോട് ജിഎച്ച്എസ്എസ്) ഒന്നാംസ്ഥാനം നേടി.
ദർശന- ഋഷികേശ് ടീം (ചായ്യോത്ത് ജിഎച്ച്എസ്എസ്) രണ്ടാംസ്ഥാനവും പൂജാരാജ് (മഞ്ചേശ്വരം എസ്എടിഎച്ച്എസ്) മൂന്നാംസ്ഥാനവും നേടി.
ജേതാക്കൾക്ക് യഥാക്രമം 5000, 2500, 1000 രൂപ ക്യാഷ്പ്രൈസ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് ക്വിസ് മാസ്റ്ററായി. സ്കൂൾ മാനേജർ ഫാ.മാത്യു കട്ടിയാങ്കൽ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, വാർഡ് മെമ്പർ വനജ ഐത്തു, പിടിഎ പ്രസിഡന്റ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.