ജില്ലാ സഹോദയ അത്ലറ്റിക് മീറ്റിന് തുടക്കമായി
1374693
Thursday, November 30, 2023 7:30 AM IST
നീലേശ്വരം: പടന്നക്കാട് സ്റ്റെല്ലാ മാരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സഹോദയയുടെ ജില്ലാ അത്ലറ്റിക് മീറ്റിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടക്കമായി.
ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എ. മാത്യു കൗമാരതാരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ച് മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സഹോദയ പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ ഫാ.ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സഹോദയ സെക്രട്ടറിയും വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ, ആതിഥേയരായ സ്റ്റെല്ലാ മാരിസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിന്റാ തെരേസ്, സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ റോണി ജോർജ് എന്നിവർ പ്രസംഗിച്ചു.