സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
1374025
Tuesday, November 28, 2023 1:14 AM IST
ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന് അധ്യക്ഷത വഹിച്ചു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, കേരള പൂരക്കളി അക്കാദമി ചെയര്മാന് മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്, ഡിവൈഎസ്പി ഗിരീഷ് കുമാര്‍ ബേക്കല, ഇന്‍സ്പെക്ടര്‍ യു. വിപിന്‍, ഹക്കീം കുന്നില്‍, കെ.ഇ.എ. ബക്കര്‍, കെ. രവിവര്മന്, എം. ഗൗരി, വി. ഗീത, സുകുമാരന്‍ പൂച്ചക്കാട്, വി.വി. സുകുമാരന്‍, കുഞ്ഞിരാമന് കുന്നുച്ചി, പി.വി. പത്മരാജന്, കെ. നിസാര്‍, മാധവ ബേക്കല്‍, കെ.പി. സജീവ്, പി.കെ. അബ്ദുളള, മാവുള്ളല് കുഞ്ഞബ്ദുള്ള, അജയന് പനയാല്‍, സുരേഷ്, സുനില്‍കുമാര്‍, പി. ശാന്ത, കെ. ശിവദാസ്, അനസ് എന്നിവര്‍ പങ്കെടുത്തു.