ഡെന്നി തോമസ് വട്ടക്കുന്നേലിന് സ്വീകരണം
1339910
Monday, October 2, 2023 1:34 AM IST
ചിറ്റാരിക്കാല്‍: രാഷ്ട്രദീപിക ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരനും യുവസംരംഭകനും വേദിക് ഐഎഎസ് അക്കാദമിയുടെയും സാന്താ മോണിക്ക ഗ്രൂപ്പിന്റെയും ചെയര്‍മാനായ ഡെന്നി തോമസ് വട്ടക്കുന്നേലിന് ജന്മനാടായ ചിറ്റാരിക്കാലില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ഫാ.ജില്‍ബര്‍ട്ട് കൊന്നയില്‍ അനുഗ്രഹ ഭാഷണം നടത്തി. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് തോമസ് പോണാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍, വാര്‍ഡ് അംഗം ജയിംസ് പന്തമ്മാക്കല്‍, മനോജ് കിഴക്കേല്‍, സാന്ത്വനം യൂണിറ്റ് ചെയര്മാന് രാജു മാത്യു, കണ്‍വീനര്‍ ബിനോ വര്‍ഗീസ്, കെ.സി. സെബാസ്റ്റ്യന്‍ ടി.ജി. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.