ആദിവാസി കോണ്‍ഗ്രസ് മണ്ഡലം കണ്വന്ഷന്
1339909
Monday, October 2, 2023 1:34 AM IST
ഭീമനടി: കേരള ആദിവാസി കോണ്‍ഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കണ്വന്ഷന് മണ്ഡലം പ്രസിഡന്റ് വി.കെ. രാജന് നായര്‍ ഉദ്ഘാടനം ചെയ്തു. എം.എം. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ. രാഘവന് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്, ബ്ലോക്ക് സെക്രട്ടറിമാരായ ജോയി മാരൂര്‍, എ.വി. ഭാസ്കരന് ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ കോളിച്ചാല്‍, സെക്രട്ടറിമാരായ കെ.സി. കുഞ്ഞികൃഷ്ണന്, രാജേഷ് തമ്പാന്, പഞ്ചായത്തംഗം ഷെരീഫ് വാഴപ്പള്ളി, സാജു മാരൂര്‍, സവിത സുരേഷ്, രാജേഷ് തമ്പാന് എന്നിവർ പ്രസംഗിച്ചു.
കെ.എസ്. രാജു സ്വാഗതവും ചന്ദ്രന് ചിറങ്കടവ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം.എം.കുഞ്ഞമ്പു (പ്രസിഡന്റ്), ചന്ദ്രന് (വൈസ് പ്രസിഡന്റ്), കെ.എസ്. രാജു മൈത്താണി (സെക്രട്ടറി), അമ്പാടി മുടന്തേന്‍പാറ (ട്രഷറര്‍).