ഡോ.എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് പടന്നക്കാട് കാര്‍ഷിക കോളജ്
1339667
Sunday, October 1, 2023 6:36 AM IST
നീലേശ്വരം: ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ്. സ്വാമിനാഥന്റെ സംഭാവനകള്‍ അനുസ്മരിച്ച് പടന്നക്കാട് കാര്‍ഷിക കോളജ്.
2000 ഫെബ്രുവരിയില്‍ ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ ഡോ.സ്വാമിനാഥന് പടന്നക്കാട് കാര്‍ഷിക കോളജിലും എത്തിയിരുന്നു. ഉച്ചയോടെ കോളജിലെത്തിയ അദ്ദേഹം അന്നത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഫാമിലെ തൊഴിലാളികളുമായി സംവദിച്ച് വൈകുന്നേരമാണ് മടങ്ങിയത്.
അതേദിവസം കാസര്‍ഗോഡ് സിപിസിആര്‍ഐയിലും പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തുകയും തെങ്ങിന്‍തൈകള്‍ നടുകയും ചെയ്തിരുന്നു.
രണ്ടു സ്ഥാപനങ്ങളിലും സ്വാമിനാഥന് നട്ട കേരശ്രീ തെങ്ങുകള്‍ ഇപ്പോള്‍ നിറയെ കായ്ച്ചുനില്പുണ്ട്.
കാര്‍ഷിക കോളജില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഡീന്‍ ഡോ.ടി. സജിതാ റാണി,
പ്രഫ.കെ.എം. ശ്രീകുമാര്‍, ഡോ.സൈനമോള്‍ കുര്യന്, ഡോ.പി.കെ. സജീഷ്, സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം സമ്പത്ത് എന്നിവര്‍ സ്വാമിനാഥന്റെ സംഭാവനകള്‍ അനുസ്മരിച്ചു.