ശില്പകലാ ക്യാമ്പിന് തുടക്കമായി
1339409
Saturday, September 30, 2023 1:59 AM IST
തൃക്കരിപ്പൂര്‍: പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും കുട്ടികള്‍ക്ക് പ്രിയങ്കരരായ മുത്തശിമാരുടെ ശില്പം നിര്‍മിച്ച് ശില്പകലാ ക്യാമ്പിന് തുടക്കമായി.
സെന്റ് പോള്‍സ് എയുപി സ്കൂളിന്റെയും ചെമ്പ്രകാനം ചിത്ര-ശില്പകലാ അക്കാദമിയുടെയും നേതൃത്വത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാലിക-ബാലന്മാരെ പങ്കെടുപ്പിച്ചുള്ള നാലുദിവസം നീളുന്ന ശില്പകലാ ക്യാമ്പില്‍ നാലാം തരം മുതല്‍ പത്താംതരം വരെയുള്ള കാസര്‍ഗോഡ്- കണ്ണൂര്‍ ജില്ലകളിലെ സ്കൂള്‍ വിദ്യാര്‍ഥികളാണ് ശില്പനിര്മാണത്തില് ഏര്‍പ്പെട്ടിരിക്കുന്നത്. എം. രാജഗോപാലന്‍
എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.പി. ജയദേവന് അധ്യക്ഷത വഹിച്ചു.
കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് വിഭാഗം മേധാവി ഡോ.ടി.ജി. ജ്യോതിലാല്‍ വിശിഷ്ടാതിഥി ആയിരുന്നു. ചിത്ര-ശില്പകലാ അക്കാദമി ചെയര്മാന് രവീന്ദ്രന് തൃക്കരിപ്പൂര്‍, പഞ്ചായത്തംഗം ഇ. ശശിധരന്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. വിനു കയ്യാനിക്കല്‍, മുഖ്യാധ്യാപിക സിസ്റ്റര്‍ ഷീന ജോര്‍ജ്, ടി. നസീര്‍, ഉറുമീസ് തൃക്കരിപ്പൂര്‍, എം.സി. ഖദീജ, എം. പവിത്രന്, മഞ്ജിമ മണി എന്നിവര്‍ പ്രസംഗിച്ചു.