യോഗം മാറ്റി
1338695
Wednesday, September 27, 2023 2:33 AM IST
കാഞ്ഞങ്ങാട്: നാളെ ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍ഗോഡ്, വെള്ളരിക്കുണ്ട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഹിയറിംഗുകള്‍ അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഒക്ടോബര്‍ 11ലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല.
കാസര്‍ഗോഡ്: നാളെ ഉച്ചയ്ക്ക് 12ന് ചേരുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് 12ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.
കാസര്‍ഗോഡ്: 28നു രാവിലെ 10നു കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ നൈപുണ്യസമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.