മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
1338694
Wednesday, September 27, 2023 2:33 AM IST
കാസര്‍ഗോഡ്: കരാറുകാരുടെ ബില്ല് നല്‍കുന്നതിന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക, കരാറുകാരോട് സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധര്‍ണസമരം സംസ്ഥാന ട്രഷറര്‍ പി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബി.ഷാഫി ഹാജി അധ്യക്ഷതവഹിച്ചു. ബി. എം.കൃഷ്ണന് നായര്‍, പി.പ്രഭാകരന്, മധു പൊന്നന്, എം.മുനീര്‍, എ.സുരേഷ്കുമാര്‍, പി.ഗോവിന്ദന്, ജി.എസ്.രാജീവ്, മാട്ടുമ്മല്‍ കൃഷ്ണന്, മുഹമ്മദ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.വി.ശ്രീധരന് സ്വാഗതവും ആമു നന്ദിയും പറഞ്ഞു.