കാഞ്ഞങ്ങാട്: ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന വിദഗ്ധതൊഴിലാളികളുടെ നിര്‍മാണ സാമഗ്രികളുടെ തുക ഉടന്‍ അനുവദിക്കണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷതവഹിച്ചു.
തോമസ് സെബാസ്റ്റ്യന്‍, സി.ഒ.സജി, സമീറ ഖാദര്‍, സിന്ധു വലിയപറമ്പ്, ജയിംസ് കാരിക്കല്‍, പി. വി ബാലകൃഷ്ണണന്‍, സന്തോഷ് ചൈതന്യ കമ്പല്ലൂര്‍, ഉഷ കല്ലിങ്കാല്‍, ചന്ദ്രന് കൊളവയല്‍, പി.അബ്ദുല്ല കള്ളാര്‍, വിജയകുമാര്‍ പനത്തടി, എം.കെ.മാധവന് നായര്‍, വി. കെ.കുഞ്ഞിരാമന്, മനോജ് വലിയപറമ്പ്, മീര ചെറുവത്തൂര്‍, സിബി പുളിങ്കാല എന്നിവര്‍ പ്രസംഗിച്ചു.