യൂത്ത് ഫുട്ബോള്‍, തിരുവനന്തപുരവും പാലക്കാടും സെമിയില്‍
1337484
Friday, September 22, 2023 3:20 AM IST
തൃക്കരിപ്പൂര്‍: സംസ്ഥാന യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരവും പാലക്കാടും സെമിഫൈനലില്‍ ഏറ്റുമുട്ടും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് തിരുവനന്തപുരം സെമിയിലെത്തിയത്. അലന് ഷാജുവാണ് വിജയഗോള്‍ നേടിയത്.
മലപ്പുറത്തെ ടൈബ്രേക്കറില്‍ 3-1ന് പരാജയപ്പെടുത്തിയാണ് പാലക്കാട് സെമിയിലെത്തിയത്. നിശ്ചിതസമയത്ത് മത്സരം 1-1ന് സമനിലയിലായിരുന്നു. ഇന്നു നടക്കുന്ന ആദ്യസെമിയില്‍ ആതിഥേയരായ കാസര്‍ഗോഡ് എറണാകുളത്തെ നേരിടും.