ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 22 മുതല്‍
1337481
Friday, September 22, 2023 3:20 AM IST
ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഡിസംബര്‍ 22 മുതല്‍ 31 വരെ വിവിധ കലാ സംസ്കാരിക പരിപാടികളോടെ നടത്തും.
റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണം യോഗം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
കളക്ടര്‍ കെ. ഇമ്പശേഖര്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരന്, പി. ലക്ഷ്മി, സുഫൈജ അബൂബക്കര്‍, ശോഭ, സി.കെ. അരവിന്ദാക്ഷന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മധു മുതിയക്കാല്‍, ഹക്കീം കുന്നില്‍, എം.എ. ലത്തീഫ്, കെ.ഇ.എ. ബക്കര്‍, വി. രാജന്, ഗംഗാധരന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ബിആര്‍ഡിസി എംഡി പി. ഷിജിന് സ്വാഗതവും മാനേജര്‍ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.