വനിതാ സംഗമം വെള്ളരിക്കുണ്ടില്‍
1337199
Thursday, September 21, 2023 6:39 AM IST
വെള്ളരിക്കുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വനിതാവിംഗ് സംഘടിപ്പിക്കുന്ന വനിതാസംഗമം നവംബര്‍ 14നു വെള്ളരിക്കുണ്ടില്‍ നടക്കും.
വര്‍ണശബളമായ ഘോഷയാത്ര, പൊതു സമ്മേളനം എന്നിവ ഉണ്ടാകും. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ. സജി, മാഹിന്‍ കോളിക്കര, തോമസ് കാനാട്ട്, എ.എ. അസീസ്, മായ രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന് സ്വാഗതവും കെ.എം. കേശവന് നമ്പീശന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ. അഹമ്മദ് ഷെരീഫ് (കണ്‍വീനര്‍), രേഖ മോഹന്‍ദാസ് (ചെയര്‍പേഴ്സണ്‍), തോമസ് കാനാട്ട് (വര്‍ക്കിംഗ് ചെയര്മാന്), തോമസ് ചെറിയാന് (വര്‍ക്കിംഗ് കണ്‍വീനര്‍).