കു​ടും​ബ​ശ്രീ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ല്‍: ജാ​ഫ​ര്‍ മാ​ലി​ക്
Wednesday, September 20, 2023 6:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ ഇ​പ്പോ​ള്‍ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും ഇ​നി​യും ഒ​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ​ക്ക് ന​ട​പ്പാ​ക്കാ​നു​ണ്ടെ​ന്നും കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജാ​ഫ​ര്‍ മാ​ലി​ക്.

കു​ടും​ബ​ശ്രീ സ്‌​നേ​ഹി​താ ജ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ന്‍റെ ആ​റാം വാ​ര്‍​ഷി​കാ​ഘോ​ഷം ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ബ് ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.