യു​ഡി​എ​ഫ് സ​ഹ​കാ​രി ധ​ര്‍​ണ 25ന്
Tuesday, September 19, 2023 6:37 AM IST
കാ​സ​ര്‍​ഗോ​ഡ്: ​സ​ഹ​ക​ര​ണ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് 25നു ​കാ​സ​ര്‍​ഗോ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്ന​തി​ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന മ​ള്‍​ട്ടി സ്റ്റേ​റ്റ് സ​ഹ​ക​ര​ണ നി​യ​മ​വും ബാ​ങ്കിം​ഗ് ഭേ​ദ​ഗ​തി നി​യ​മ​വും കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള കാ​ര്‍​ഷി​ക വാ​യ്പ സം​ഘ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

കാ​ര്‍​ഷി​ക വാ​യ്പ പ​ലി​ശ സ​ബ്‌​സി​ഡി ന​ല്‍​കി​യ​തി​ന് ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക വാ​യ്പ സം​ഘ​ങ്ങ​ള്‍​ക്ക് മാ​ത്രം 50 കോ​ടി​യോ​ളം സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ല്‍ നി​ന്ന് ല​ഭി​ക്കാ​നു​ള​ള​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​നീ​ല​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, പ​വി​ത്ര​ന്‍ സി.​നാ​യ​ര്‍, പി.​കെ.​വി​നോ​ദ്കു​മാ​ര്‍, കാ​ട്ടു​കൊ​ച്ചി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കൃ​ഷ്ണ​ന്‍ ച​ട്ട​ഞ്ചാ​ല്‍, എ.​ദാ​മോ​ദ​ര​ന്‍, എ.​ഷാ​ഹു​ല്‍ ഹ​മീ​ദ്, ടി.​ക​ണ്ണ​ന്‍, ഖാ​ന്‍ പൈ​ക്ക, കേ​ളു മ​ണി​യാ​ണി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.