അച്ചാംതുരുത്തി അഴീക്കോടന്‍ ജേതാക്കള്‍
1336488
Monday, September 18, 2023 1:59 AM IST
ചെറുവത്തൂര്‍: ജില്ല ഭരണകൂടവും വിനോദസഞ്ചാര വകുപ്പും കൈവിട്ടപ്പോള്‍ പ്രാദേശിക ക്ലബ് നേതൃത്വത്തില്‍ കാര്യങ്കോട് പുഴയില്‍ വള്ളംകളി മത്സരം സംഘടിപ്പിച്ചു.
മയിച്ച പോപ്പുലര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സരത്തില്‍ 32 ടീമുകള്‍ പങ്കെടുത്തു. അഞ്ച് ആള് തുഴയും നാടന്‍വള്ളം കളി മത്സരമാണ് സംഘടിപ്പിച്ചത്. അച്ചാംതുരുത്തി അഴീക്കോടന്‍ ടീം
ഒന്നാം സ്ഥാനവും ബ്രദേഴ്സ് ചാത്തമത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡിവൈഎസ്പി പി. ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു.
കായികപരിശീലകന് കെ. സി. ഗിരീഷ് വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
കെ. വി. ശ്രീജേഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കെ. ശ്രീധരന്, ക്ലബ് സെക്രട്ടറി പി. സുരാജ്, ഷാരൂണ്‍ അരവിന്ദ്, ടി. വി. കൃഷ്ണന്, രേഷ്മ ദിവീഷ് എന്നിവര്‍ പ്രസംഗിച്ചു.